2013 മേയ് 13, തിങ്കളാഴ്‌ച

സുഹ്റ ടീച്ചറും സ്കൂളിനോട് വിട പറഞ്ഞു !!

================================


ബാല്യകാല ഓര്മ്മ്കളില്‍ പ്രധാനം നമ്മുടെ കുണ്ടൂര്‍ നടുവീട്ടില്‍ സ്കൂള്‍ തന്നെ. നാട്ടിലുണ്ടായിരുന്ന സമയത്ത്‌ എന്നും സ്കൂളിന്റെ അരികിലൂടെ പോകാത്തവര്‍ ഉണ്ടാവില്ല ..... ഒത്തിരി മാറ്റം വന്നിരിക്കുന്നു.... അരച്ചുമര് വേര്തി രിച്ചിരുന്ന ചെങ്കല്ലിന്റെ പഴയ ക്ലാസ്‌ റൂമുകള്‍ സിമെന്റ്‌ തേച്ച്‌ പുതുക്കിയിരിക്കുന്നു.

അകത്ത്‌ കേറിയപ്പോള്‍ പഠിപ്പിച്ച അധ്യാപകരില്‍ അധികവും ചുവരില്‍ ചിത്രമായിരിക്കുന്നു.... സഹപാഠികളില്‍ ചിലര...്‍ സ്കൂളിലെ അധ്യാപകരും അധ്യാപികമാരും ആയിരിക്കുന്നു. വിദ്യാര്ത്ഥി കള്ക്കും ഉണ്ട്‌ ഒത്തിരി മാറ്റം... ഗ്രൌണ്ടില്‍ ഓടിക്കളിക്കുന്ന കുട്ടികളെ ഇന്നു കാണില്ല ..... വരാന്തയില്‍ കൂട്ടം കൂടിയിരുന്ന് കൊത്തംകല്ല്, ഗോട്ടി (അതിന്റെ ശരിക്കും പേര്‌ എന്താണാവോ) കളിക്കുന്നവരുണ്ടായിരുന്നില്ല. എല്ലാവരും വായനാ മൂലയിലും കമ്പ്യൂട്ടര്‍ ലാബിലും ആണ്‌ അധിക സമയവും എന്ന് ഒരു നമ്മുടെ എല്ലാവരുടെയും പ്രിയ സുഹ്റ ടീച്ചര്‍ പറഞ്ഞു. പഴയ വര്‌്ക്ന റും എന്ന് ഞങ്ങള്‍ വിളിക്കുന്ന റൂമോക്കെ ഇപ്പോള്‍ ക്ലാസ്സ്‌ റൂമായിരിക്കുന്നു....എല്ലാം കാലത്തിന്റെ അനിവാര്യത !!! പക്ഷെ ഇന്നിതാ പഴയ തലമുറയിലെ അവസാനത്തെ കണ്ണിയും സ്കൂളിനോട് വിട പറയുകയാണ്!! സ്‌കൂളിന്റെ പടികടന്നാല്‍ ഇപ്പോഴും മനസ്സില്‍ കേള്ക്കു ന്നത് ജൂണിലെ മഴച്ചാറലിന്റെ ശബ്ദമാണ്, പഴയ മൂന്നാം ക്ലാസിലേയ്ക്കുള്ള ഇടുങ്ങിയ നടവഴിയിലെ മഴവെള്ളാച്ചാലിലൂടെ ഓട്ടം, ഓട്ടിന്പുസറത്തെ മഴയുടെ ശബ്ദം, കാസ് മുറികളിലെ കുട്ടികളുടെ ബഹളം, മാഷമാരുടെയും ടീച്ചര്മാ രുടെയും ഉറക്കെയുള്ള പാഠം ചൊല്ലല്‍.. എറ്റുപാടുന്നതിന്റെ കോറസ്.. അങ്ങനെയങ്ങനെ ഒരുപാട് ശബ്ദങ്ങള്‍, ചിത്രങ്ങള്‍, ഗന്ധങ്ങള്‍. നൊസ്റ്റാള്ജി‍ക് ആവാതിരിക്കാന്‍ എത്ര ശ്രമിച്ചാലും സ്‌കൂളിന്റെ ഓര്മറകളിലേയ്‌ക്കെത്തുമ്പോള്‍ അതിങ്ങനെയൊക്കെയായിരിക്കും എല്ലാവര്ക്കും , എനിക്കും! അതില്‍ പ്രധാന പെട്ടതായിരുന്നു സുഹ്റ ടീച്ചര്‍ .
അധ്യാപരില്‍ ഒരാളെ എടുത്ത് പറയാന്‍ വയ്യ..കുറെപേരെയെങ്കിലും ഇടയ്ക്കിടെ കാണുന്നത് കൊണ്ടും, നാട്ടില്‍ വരുമ്പോഴെല്ലാം സ്‌കൂളിനു മുമ്പിലൂടെ നടക്കുന്നതുകൊണ്ടെക്കെയാകാം, സ്‌കൂള്‍ വിട്ട് അധികം കാലമായെന്ന് തോന്നുന്നതെ ഇല്ല. എത്രയോ ടീച്ചര്മാ.ര്‍ നമ്മളെയൊക്കെ പഠിപ്പിച്ചിരിക്കുന്നു. എന്നിട്ടും നമ്മള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ചില മാഷുമാര്‍... ....ടീച്ചര്മാ്ര്‍ , ....അതിലെ ഒരു കണ്ണിയിതാ നമ്മുടെ സ്കൂളിനോട് വിട ചോദിക്കുന്നു ...നമ്മുക്ക് നേരാം ടീച്ചര്ക്ക്ി ഒരായിരം അഭിനന്ദനങ്ങള്‍ !! എല്ലാവിധ ആശംസകളൂം നേരുന്നു.നല്ല ആരോഗ്യം ടീച്ചര്‍ക്ക്നാഥന്‍ പ്രാധാനം ചെയ്യട്ടെ ( ആമീന്‍ )